ചാരക്കേസ് : വിവാദ നായികമാരായ ഫൗസിയയും റഷീദയും മാലദ്വീപിൽ
September 15, 2018, 7:00 am
തിരുവനന്തപുരം: ചാരക്കേസിലെ വിവാദ നായികമാരായ ഫൗസിയ ഹസനും മറിയം റഷീദയും ഇപ്പോഴും മാലദ്വീപിൽ സാധാരണ ജീവിതം നയിക്കുകയാണ്.
അത്യാവശ്യം തിരക്കുള്ള സിനിമാതാരമാണ് ഫൗസിയ. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. മിക്കതും പ്രേതറോളുകളാണ്. 1985 മുതൽ സിനിമയിലുണ്ട്. പതിനേഴാം വയസിൽ മൂത്തമകന്റെ ജനനശേഷം മാലദ്വീപിലെ സൗന്ദര്യറാണി പട്ടം നേടി.

2008ൽ ചാരക്കേസ് ഇതിവൃത്തമാക്കിയ മലയാള സിനിമയുടെ ചിത്രീകരണത്തിന് ഫൗസിയ തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രാഞ്ജലിയായിരുന്നു ലൊക്കേഷൻ. ഒരുമാസം ആരുമറിയാതെ കേരളത്തിലുണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞു. ഏറെനേരം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. പിന്നീട് ഫൗസിയ എവിടെയാണ് താമസിച്ചതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഫൗസിയയെ ഫോണിൽ വിളിച്ചെങ്കിലും അവർ വിവരം നൽകിയില്ല. മകൻ നാസിഫ് ബിസിനസ് ആവശ്യത്തിനായി പലപ്പോഴും ഇന്ത്യയിലെത്താറുണ്ട്.

മറിയം റഷീദയും മാലദ്വീപിൽ തന്നെയുണ്ട്. അടുത്തിടെ ദ്വീപിലെത്തിയ മലയാളി മാദ്ധ്യമപ്രവർത്തകയെ കാണാൻ മറിയം വിസമ്മതിച്ചിരുന്നു. കേരള പൊലീസിനും ഐ.ബിക്കും സിബി മാത്യൂസിനും വിജയനുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷനിൽ കേസ് നൽകുമെന്നാണ് മറിയത്തിന്റെ നിലപാട്. ഇക്കാര്യം തന്നോടും മറിയം പറഞ്ഞിട്ടുണ്ടെന്ന് ഫൗസിയയും വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ