അൽപ്പം അകൽച്ചയുണ്ടെങ്കിലും പറയാതെ വയ്യ മോഹൻലാൽ മികച്ച ഒരു നേതാവാണ്: വിനയൻ
October 5, 2018, 4:29 pm
ചില കാര്യങ്ങളിൽ തമ്മിൽ അകൽച്ചയുണ്ടെങ്കിലും മോഹൻലാലിൽ പക്വതയുള്ള ഒരു ലീഡറുമുണ്ടെന്ന് സംവധായകൻ വിനയൻ. വല്യ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആളാണെങ്കിലും പ്രസ് മീറ്റുകളിൽ നൽകുന്ന വ്യക്തമായ ഉത്തരങ്ങളിൽ കൂടി ഒരു സംഘാടകന്റെ വളർച്ച ലാലിൽ കാണാൻ കഴിയുന്നുണ്ടെന്നും വിനയൻ വ്യക്തമാക്കി. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാലിനെ പ്രശംസിച്ചുള്ള വിനയന്റെ പ്രതികരണം.

'ലാലിൽ എനിക്കിപ്പോൾ എറെ പ്രതീക്ഷയുണ്ട്. അമ്മ എന്ന സംഘടനയിലെ പ്രശ്‌നങ്ങളെല്ലാം നികത്തി അദ്ദേഹത്തിന് ചിലപ്പോൾ അത് നേരെ കൊണ്ട് പോകാൻ സാധിക്കും'- വിനയൻ പറഞ്ഞു.

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചാലക്കുടി ചങ്ങാതിയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു വിനയൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ