അനുഷ്‌ക ഷെട്ടി അഭിനയം അവസാനിപ്പിക്കുന്നു, ഉത്തരം കിട്ടാതെ ആ ചോദ്യങ്ങൾ
October 5, 2018, 8:35 pm
തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടി സിനിമ അഭിനയം അവസാനിപ്പിക്കുന്നുവെന്ന് സൂചന. സിനിമയിൽ അവസരം ലഭിക്കാത്തത് കൊണ്ടാണോ, വിവാഹമാണോ അഭിനയത്തിന് തടസം നിൽക്കുന്നത് എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഭാഗ്‌മതി സൂപ്പർ ഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്‌കയെ തേടിയെത്തിയിരുന്നില്ല.

37 വയസിൽ എത്തി നിൽക്കുന്ന അനുഷ്‌കയെ നായികയായി വേണ്ടെന്നാണ് സിനിമാ രംഗത്തുള്ള സംസാരമെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാഗ്‌മതിക്ക് ശേഷം ഈ വർഷം ഒരു സിനിമയിൽ പോലും അനുഷ്‌ക കരാർ ഒപ്പിട്ടിട്ടില്ല. ബാഹുബലിയുടെ വൻവിജയത്തിന് ശേഷം അനുഷ്‌ക എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

അതേസമയം, പ്രഭാസുമായി നടി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വർഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോർട്ട് ഉണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്നം റിപ്പോർട്ടുകളുണ്ട്. തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ അനുഷ്‌ക ഷെട്ടി സിനിമാരംഗത്തെത്തിയിട്ട് പതിമൂന്നുവർഷം പിന്നിടുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ