ജ്യോ​തി​ക​യ്ക്ക വി​ശാ​ലി​നെ​യും​ ധ​നു​ഷി​നെ​യും​ ​പേ​ടി
October 6, 2018, 12:53 am
ജ്യോ​തി​ക​ ​നാ​യി​ക​യാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്രം​ ​കാ​ട്രി​ൻ​ ​മൊ​ഴി​യു​ടെ​ ​റി​ലീ​സ് ​മാ​റ്റി​ ​വ​ച്ചു.​ ​ഇ​ത് 18​ന് ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​നേ​ര​ത്തെ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സ​ണ്ട​ക്കോ​ഴി​ 2,​ ​വ​ട​ ​ചെ​ന്നൈ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ന്നേ​ ​ദി​വ​സം​ ​റി​ലീ​സാ​കു​ന്ന​തി​നാ​ലാ​ണ് ​കാ​ട്രി​ൻ​ ​മൊ​ഴി​ ​മാ​റ്റി​ ​വ​യ്‌​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്രം​ ​സ​ണ്ട​ക്കോ​ഴി​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യ​ ​സ​ണ്ട​ക്കോ​ഴി​ 2​ൽ​ ​വി​ശാ​ലാ​ണ് ​നാ​യ​ക​ൻ.​ ​കീ​ർ​ത്തി​ ​സു​രേ​ഷും​ ​വ​ര​ല​ക്ഷ്മി​ ​ശ​ര​ത് ​കു​മാ​റു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​ധ​നു​ഷി​നെ​ ​നാ​യ​ക​നാ​ക്കി​ ​വെ​ട്രി​മാ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​വ​ട​ ​ചെ​ന്നൈ.

അ​തേ​സ​മ​യം​ ​കാ​ട്രി​ൻ​ ​മൊ​ഴി​യു​ടെ​ ​പു​തു​ക്കി​യ​ ​റി​ലീ​സ് ​തീ​യ​തി​ ​അ​റി​യി​ച്ചി​ട്ടി​ല്ല.​ ​വി​ദ്യാ​ബാ​ല​ൻ​ ​നാ​യി​ക​യാ​യ​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​തു​മാ​രി​ ​സു​ലു​വി​ന്റെ​ ​റീ​മേ​ക്കാ​ണി​ത്.​രാ​ധാ​മോ​ഹ​നാ​ണ്സം​വി​ധാ​യ​ക​ൻ.​ ​ഒ​രു​ ​റേ​ഡി​യോ​ ​ജോ​ക്കി​യു​ടെ​ ​വേ​ഷ​മാ​ണ് ​ജ്യോ​തി​ക​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​വി​ദാ​ർ​ഥാ​ണ് ​ജ്യോ​തി​ക​യു​ടെ​ ​ഭ​ർ​ത്താ​വി​ന്റെ​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.​ ​ചി​മ്പു​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടും.​ ​ബോ​ഫ്‌​ടാ​ ​മീ​ഡി​യ​ ​വ​ർ​ക്‌​സ് ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ൽ​ ​ജി​ .​ ​ധ​ന​ഞ്ജ​യ​ൻ,​ ​എ​സ്.​ ​വി​ക്രം​കു​മാ​ർ,​ ​ല​ളി​താ​ ​ധ​ന​ഞ്ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ