ര​ജ​നി​യും​ ​അ​ജി​ത്തും​ ​നേ​ർ​ക്കു​നേർ
October 6, 2018, 1:03 am
ത​മി​ഴ​ക​ത്തെ​ ​സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ​ ​ര​ജ​നീകാ​ന്തും​ ​അ​ജി​ത്തും​ ​ബോ​ക്‌​സോ​ഫീ​സ് ​മ​ത്സ​ര​ത്തി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ര​ജ​നി​ ​നാ​യ​ക​നാ​കു​ന്ന​ ​പേ​ട്ട​യും​ ​അ​ജി​ത്തി​ന്റെ​ ​വി​ശ്വാ​സ​വും​ ​പൊ​ങ്ക​ലി​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​അ​ങ്ങ​നെ​ ​വ​ന്നാ​ൽ​ ​ര​ണ്ട് ​താ​ര​ങ്ങ​ളു​ടെ​യും​ ​ആ​രാ​ധ​ക​ർ​ ​ത​മ്മി​ൽ​ ​വ​ൻ​ ​മ​ത്സ​ര​മാ​കും​ ​ന​ട​ക്കു​ക.​ ​വി​ശ്വാ​സം​ ​പൊ​ങ്ക​ൽ​ ​റി​ലീ​സാ​ണെ​ന്ന് ​നേ​ര​ത്തെ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പേ​ട്ട​യു​ടെ​ ​റി​ലീ​സി​നെ​ ​കു​റി​ച്ച് ​ഔ​ദ്യോ​ഗി​ക​ ​പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.

ര​ജ​നീ​കാ​ന്തി​നൊ​പ്പം​ ​വി​ജ​യ് ​സേ​തു​പ​തി,​ ​ന​വാ​സു​ദ്ദീ​ൻ​ ​സി​ദ്ദി​ഖി,​ ​സി​മ്രാ​ൻ,​ ​തൃ​ഷ,​ ​ബോ​ബി​ ​സിം​ഹ​ ​തു​ട​ങ്ങി​ ​വ​ലി​യ​ ​താ​ര​നി​ര​യാ​ണ് ​പേ​ട്ട​യി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജാ​ണ് ​സം​വി​ധാ​യ​ക​ൻ.​ ​വീ​രം,​ ​വേ​താ​ളം,​ ​വി​വേ​കം​ ​എ​ന്നി​വ​യ്‌​ക്ക് ​ശേ​ഷം​ ​അ​ജി​ത്തും​ ​സം​വി​ധാ​യ​ക​ൻ​ ​ശി​വ​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​വി​ശ്വാ​സം.​ ​ന​യ​ൻ​താ​ര​ ​നാ​യി​ക​യാ​കു​ന്ന​ ​ചി​ത്രം​ ​സ​ത്യ​ജ്യോ​തി​ ​ഫി​ലിം​സാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ