സ്വർഗവുമില്ല നരകവുമില്ല...പക്കിയുടെ വാക്കുകൾക്ക് കാതോർത്ത് കൊച്ചുണ്ണി, പുതിയ ടീസർ
October 6, 2018, 11:24 am
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന വിസ്‌മയ ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ പുതിയ ടീസർ എത്തി. ഇത്തിക്കര പക്കിയായി മഹാനടൻ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ കൊച്ചുണ്ണിയോടുള്ള പക്കിയുടെ വാക്കുകളാണ് പുതിയ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസറുകളും ട്രെയിലറുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്‌ൻ, ബാബു ആന്റണി തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



ബോബി- സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലനാണ്. ഒക്‌ടോബർ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ