സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യക്തിഹത്യ കേസുമായി സന്തോഷ് പണ്ഡിറ്റ്
October 6, 2018, 4:35 pm
നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യക്തിഹത്യ കേസ് നൽകി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സുരാജിനെതിരെ കേസ് കൊടുത്തകാര്യം പണ്ഡിറ്റ് അറിയിച്ചത്. സുരാജ് വിധികർത്താവായ ഒരു ചാനൽ പരിപാടിയിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്നും, ഇതിനെതിരെയാണ് നടനും ചാനൽ അധികൃതർക്കുമെതിരെ നിയമനടപടി സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'എന്നെ വ്യക്തിപരമായി അധിക്ഷേധിപിക്കുന്ന രീതിയിൽ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലിൽ നടൻ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ.. ഇതിന്മേൽ അവർക്കെതിരെ കേസ് ഫയൽ ചെയ്യുവാൻ നിരവധി ആരാധകർ ആവശ്യപ്പെട്ടിരുന്നു.. എന്നാൽ പ്രളയബാധിതരെ സഹായിക്കുന്ന പ്രവർത്തനങ്ങളിലായതിനാൽ ഈ വിഷയങ്ങളിൽ ഇടപെട്ട് കേസ് കൊടുക്കുവാൻ വൈകി..

ഇപ്പോൾ ഞാൻ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികൾക്കെതിരേയും കേസ് കൊടുക്കുവാൻ തീരുമാനിച്ചു….ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും. എന്നെ പിന്തുണക്കുന്ന ഏവർക്കും നന്ദി…

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാർത്ഥ കലാകാരൻ…മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരൻ… സംസ്ഥാന അവാർഡും, ദേശീയ അവാർഡും, ഓസ്‌കാർ അവാർഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാൾ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്….

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ