100 സിനിമയിൽ പൃഥ്വി അഭിനയിച്ചത് ലൂസിഫറിന് വേണ്ടിയായിരുന്നെന്ന് മുരളി ഗോപി
October 6, 2018, 4:04 pm
മോഹൻലാൽ എന്ന മലയാള സിനിമ കണ്ട വിസ്‌മയതാരത്തെ യൂത്ത് ഐക്കൺ വിശേഷണത്തിനുടമയായ പൃഥ്വിരാജ് എന്ന മറ്റൊരു സൂപ്പർതാരം സംവിധനം ചെയ്യുന്നു. ലൂസിഫർ എന്ന ചിത്രത്തെ വ്യത്യസ്‌തമാക്കുന്ന കാരണങ്ങളിലൊന്നാണിത്. മോഹൻലാൽ എന്ന നടന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ഈ മെഗാമാസ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലൂസിഫറിനെ സംബന്ധിക്കുന്ന ഏതൊരു വാർത്തയും അതുകൊണ്ടുതന്നെ അവർക്ക് ആഘോഷവുമാണ്.

സംവിധായകനെന്ന നിലയിൽ ആദ്യ ചിത്രമാണെങ്കിലും, പൃഥ്വിയിലെ സംവിധായകൻ സാക്ഷാൽ മോഹൻലാലിനെ പോലും അമ്പരപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. 100 സിനിമകളിൽ പൃഥ്വി അഭിനയിച്ചത് ലൂസിഫർ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നെന്നാണ് മുരളിഗോപിയുടെ അഭിപ്രായം.സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ അറിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും മുരളി പറയുന്നു. താൻ ആഗ്രഹിച്ചതിലുമേറെ നൽകാൻ പൃഥ്വിക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ