തമ്പീ, അന്ത കാമറ ദയവായി ഓഫ് ചെയ്യൂ, ആരാധകനോട് അഭ്യർത്ഥിച്ച് തല
October 7, 2018, 3:18 pm
തന്റെ പ്രിയതാരത്തെ ഒന്നു കാണാൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറുള്ള ആരാധകർ സിനിമാ മേഖലയിലുണ്ട്. ആവേശം കൊണ്ട് ഈ ആരാധകന്റെ തന്നെ കൈയോ മറ്റോ ദേഹത്ത് തട്ടിയാൽ ആക്രോശിക്കുന്ന സൂപ്പർ താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്‌തനാണെന്ന് തെളിയിക്കുകയാണ് തമിഴകത്തെ സൂപ്പർ താരം തല അജിത്.

പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിംഗിനായി ഒരു സ്‌കൂളിൽ എത്തിയ അജിത്, തന്റെ ആരാധകനോട് കാമറ ഓഫ് ചെയ്യാൻ വിനയപൂർവം അഭ്യർത്ഥിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അജിത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ആരാധകൻ ശ്രമിച്ചപ്പോഴായിരുന്നു ഇത്.

'തമ്പീ, ദയവായി കാമറ ഓഫ് ചെയ്യൂ, ഇത് സ്‌കൂൾ താനെ. ഇനൊരു നാളിലെ അവസരമാ എടുക്കലാം'- എന്നായിരുന്നു അജിത് പറഞ്ഞത്. സ്‌കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ശല്യമുണ്ടാക്കാതിരിക്കാനാണ് തല ഇത്തരത്തിൽ പ്രതികരിച്ചത് എന്നാണ് അറിയുന്നത്.'വീരം', 'വേഗം', 'വേതാളം' എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തിനെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രമാണ് 'വിശ്വാസം'. നയൻതാരയാണ് ചിത്രത്തിലെ നായിക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ