മാസ് റോളിൽ ആസിഫ് അലി
October 7, 2018, 8:30 pm
അനുസരണയില്ലാത്ത കുട്ടിയുടെ വേഷം മുതൽ ചോക്കളേറ്റ് നായകന്റെ വരെ വേഷപ്പകർച്ചകൾ കൊണ്ടാടിയ നടനാണ് ആസിഫ് അലി. ഇനി എന്നാണ് ആസിഫ് അലിയെ ഒരു മാസ് റോളിൽ കാണാനാകുകയെന്ന് ആരാധകർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോഴിതാ അതിനും ഉത്തരമായിരിക്കുന്നു

കോക്ക്‌ടെയിൽ, ​ലെഫ്റ്റ് റൈറ്റ്,​ വൺ ബൈ ടു,​ ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അരുൺകുമാർ അരവിന്ദിന്റെ പുതിയ ചിത്രത്തിലൂടെയാണ് ആസിഫ് മാസ് ലുക്കിൽ എത്തുന്നത്. അണ്ടർവേൾഡ് എന്ന് പേരിട്ടിരിക്കുന്ന 2019 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ നായികയേയും മറ്റ് താരങ്ങളേയും തീരുമാനിച്ചിട്ടില്ല.

കാറ്റ് എന്ന സിനിമയിൽ ആസിഫും അരുണും ഒന്നിച്ചിരുന്നു. ആസിഫിന്റെ വ്യത്യസ്തമായ അഭിനയം കൊണ്ട് ശ്രദ്ധേയമായ സിനിമയാണ് കാറ്റ്. മന്ദാരം എന്ന സിനിമയാണ് ആസിഫിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഗ്രാഫിക് ഡിസൈനറായ ബിൻജിത് ആദ്യമായി സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലാണ് ആസിഫ് ഇപ്പോൾ അഭിനയിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ