പാർവതി ആസിഡ് ആക്രമണ ഇര
October 7, 2018, 9:17 pm
12 വർഷത്തെ സിനിമാ ജീവിതത്തിനിടെ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടിയാണ് പാർവതി. ബാംഗ്ളൂർ ഡെയ്സിലെ സാറ മുതൽ ടേക്ക് ഒഫ് എന്ന സിനിമയിലെ സമീറ വരെയുള്ള കഥാപാത്രങ്ങൾ ഇന്നും പാർവതിയിലെ നടിയുടെ ആഴം വെളിവാക്കുന്നു.

ഇപ്പോഴിതാ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ വേഷത്തിൽ എത്തുകയാണ് പാർവതി. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്ന മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഡ് ആക്രമണ ഇരയായി പാർവതി എത്തുന്നത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സഞ്ജയും ഒ12 വർഷത്തെ സിനിമാ ജീവിതത്തിനിടെ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടിയാണ് പാർവതി. ബാംഗ്ളൂർ ഡെയ്സിലെ സാറ മുതൽ ടേക്ക് ഒഫ് എന്ന സിനിമയിലെ സമീറ വരെയുള്ള കഥാപാത്രങ്ങൾ ഇന്നും പാർവതിയിലെ നടിയുടെ ആഴം വെളിവാക്കുന്നു.

ഇപ്പോഴിതാ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ വേഷത്തിൽ എത്തുകയാണ് പാർവതി. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്ന മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഡ് ആക്രമണ ഇരയായി പാർവതി എത്തുന്നത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സഞ്ജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടൊവിനോ തോമസും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ആരുടേയും കഥയല്ല ഈ സിനിമ. മറിച്ച് ഭാവനയിൽ നിന്ന് സൃഷ്ടിച്ചെടുത്തതാണ്. നവംബർ 10ന് ബംഗളൂരുവിൽ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ രചിക്കുന്നതിന് മുന്പ് ആസിഡ് ആക്രമണത്തിന് ഇരയായ നിരവധി പെൺകുട്ടികളെ തിരക്കഥാകൃത്തുക്കൾ കണ്ടിരുന്നു. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കർ എത്തും. അനാർക്കലി മരയ്ക്കാർ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.

സിനിമയിൽ വ്യത്യസ്തമായ മേക്കോവറിലാകും പാർവതി എത്തുക. ചിത്രത്തിനായുള്ള തയ്യാറെടുപ്പിനായി ആഗ്രയിലെ 'ഷീറോസ്' കഫെയിൽ എത്തി അവിടെയുള്ളവരോടൊപ്പം പാർവതി സംസാരിച്ചിരുന്നു. ആസിഡ് ആക്രമണത്തിലെ ഇരകൾ നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കഫേയാണ് 'ഷീറോസ്'. പാർവതിയുടെ മേക്കോവറിനായി പ്രത്യേക മേക്ക്അപ് വിഭാഗം തന്നെ ചിത്രത്തിനായി എത്തും.

പാർവതിക്കൊപ്പം സിനിമയുടെ നിർമാതാക്കളും മൂന്ന് പെൺകുട്ടികളാണ്. മലയാളികൾക്ക് ഹിറ്റുകൾ സമ്മാനിച്ച നിർമാതാവ് പി.വി.ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജിൽ, ഷെർഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിർമാണം. സിനിമയുടെ മേക്ക്അപ് ചെയ്യുന്നതും വനിതയാണ്. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി,​ മുംബയ്,​ ആഗ്ര എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്.ന്നിക്കുന്ന ചിത്രം കൂടിയാണിത്. ടൊവിനോ തോമസും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ആരുടേയും കഥയല്ല ഈ സിനിമ. മറിച്ച് ഭാവനയിൽ നിന്ന് സൃഷ്ടിച്ചെടുത്തതാണ്. നവംബർ 10ന് ബംഗളൂരുവിൽ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ രചിക്കുന്നതിന് മുന്പ് ആസിഡ് ആക്രമണത്തിന് ഇരയായ നിരവധി പെൺകുട്ടികളെ തിരക്കഥാകൃത്തുക്കൾ കണ്ടിരുന്നു. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കർ എത്തും. അനാർക്കലി മരയ്ക്കാർപ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.

സിനിമയിൽ വ്യത്യസ്തമായ മേക്കോവറിലാകും പാർവതി എത്തുക. ചിത്രത്തിനായുള്ള തയ്യാറെടുപ്പിനായി ആഗ്രയിലെ 'ഷീറോസ്' കഫെയിൽ എത്തി അവിടെയുള്ളവരോടൊപ്പം പാർവതി സംസാരിച്ചിരുന്നു. ആസിഡ് ആക്രമണത്തിലെ ഇരകൾ നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കഫേയാണ് 'ഷീറോസ്'. പാർവതിയുടെ മേക്കോവറിനായി പ്രത്യേക മേക്ക്അപ് വിഭാഗം തന്നെ ചിത്രത്തിനായി എത്തും.

വളരെയേറെ സ്ത്രീപ്രാധിനിത്യമുള്ള സിനിമ കൂടിയാണ് ഈ പ്രോജക്ട്. നായികയായ പാർവതിക്കൊപ്പം സിനിമയുടെ നിർമാതാക്കളും മൂന്ന് പെൺകുട്ടികളാണ്. മലയാളികൾക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജിൽ, ഷെർഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിർമാണം. സിനിമയുടെ മേക്ക്അപ് ചെയ്യുന്നതും വനിതയാണ്.

നവംബർ പത്തിന് ചിത്രീകരണം ആരംഭിക്കും. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി,​ മുംബയ്,​ ആഗ്ര എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ