Thursday, 25 May 2017 12.30 PM IST
വി​​​നീ​​​തി​നായി കേ​​​ന്ദ്രം ഇ​​​ട​​​പെട്ടു
May 20, 2017, 2:18 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമംഗം സി.കെ. വിനീതിനെ ഓഡിറ്റർ തസ്തികയിൽ നിന്നും പിരിച്ചുവിട്ട അക്കൗണ്ടന്റ് ജനറൽ ഓഫീസിന്റെ (ഏജീസ്) നടപടിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഏജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അറിയിച്ചു. വിനീതിനൊപ്പം നിൽക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് വിനീതിനെ പുറത്താക്കി ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ വിശദീകരണം തേടി മന്ത്രാലയം ഏജീസ് ഓഫീസിന് കത്തയയ്ക്കും. മതിയായ ഹാജർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

നന്നായി കളിച്ച് രാജ്യത്തിന് വേണ്ടി നേട്ടങ്ങൾ കൊണ്ടുവരികയാണ് താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം. താരങ്ങൾക്ക് വേണ്ടി പരമാവധി ഇളവുകൾ നൽകണം. വിനീതിനെ തനിക്ക് സഹായിക്കാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

2012ലാണ് സ്‌പോർട്സ് ക്വാട്ടയിൽ വിനീത് ഏജീസ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. 2014ൽ അവസാനിക്കേണ്ടിയിരുന്ന പ്രൊബേഷൻ കാലാവധി ഹാജർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ട് വർഷം നീട്ടിയിരുന്നു. ഈ കാലാവധി 2016ൽ അവസാനിച്ചു. തുടർന്ന് പ്രൊബേഷൻ കാലാവധി രണ്ട് വർഷത്തിലേറെ നീട്ടാൻ കഴിയില്ലെന്ന് ചട്ടം ചൂണ്ടിക്കാട്ടിയാണ് വിനീതിനെ പിരിച്ചുവിട്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ