Thursday, 25 May 2017 12.35 PM IST
കാർത്തി ചിദംബരം ലണ്ടനിലേക്ക് പറന്നു: എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു
May 20, 2017, 12:44 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സി.ബി.ഐ റെയ്ഡിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ലണ്ടനിലേക്ക് പറന്നു. ഇതിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമപ്രകാരം കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) കേസെടുത്തു.
പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലായിരുന്ന ഐ.എൻ.എക്സ് മീഡിയാ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ വഴിവിട്ട സഹായം ചെയ്തെന്ന കേസിൽ ചിദംബരത്തിന്റെയും കാർത്തിയുടെയും വസതികളിൽ സി.ബി.ഐ കഴിഞ്ഞദിവസം റെയ്‌ഡ് നടത്തിയിരുന്നു. ഇതേ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഇന്നലെ കേസെടുത്തത്. അതേസമയം, വ്യാഴാഴ്ച തന്നെ കാർത്തി ലണ്ടനിലേക്ക് പറന്നു.
2007ൽ ചിദംബരം കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണ് ഐ.എൻ.എക്സ് മീഡിയ ലമിറ്റഡിന് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി ലഭിക്കാൻ ഒത്താശ ചെയ്തതെന്നാണ് ആരോപണം. കാർത്തി ചിദംബരത്തിന് പുറമേ ഷീന ബോറ കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരെയും പ്രതിച്ചേർത്താണ് സി.ബി.ഐയും കേസെടുത്തത്.
അതേസമയം, ആരോപണങ്ങൾ ചിദംബരവും കാർത്തിയും നിഷേധിച്ചിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതിയിലൂടെയോ അന്യായമായോ പ്രതിഫലം കൈപ്പറ്രൽ, സർക്കാർ ജീവനക്കാരെ സ്വാധീനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ചുമത്തിയിട്ടുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ