Sunday, 23 July 2017 6.17 AM IST
സിക്കിം മുൻ മുഖ്യമന്ത്രി നാർ ബഹദൂർ ഭണ്ഡാരി അന്തരിച്ചു
July 17, 2017, 12:44 am
ന്യൂഡൽഹി: സിക്കിം മുൻ മുഖ്യമന്ത്രി നാർ ബഹദൂർ ഭണ്ഡാരി (77) അന്തരിച്ചു. മൂന്ന് തവണ സിക്കിം മുഖ്യമന്ത്രിയായ ഭണ്ഡാരി സംസ്ഥാനത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയും ഏറ്റവും ജനകീയനായ നേതാവുമായിരുന്നു. സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്ന ഭണ്ഡാരി 1977ലാണ് സിക്കിം ജനതാ പരിഷദ് എന്ന സ്വന്തം പാർട്ടിക്ക് രൂപം നൽകി രാഷ്ട്രീയത്തിലിറങ്ങിയത്. 1979ൽ തന്നെ പാർട്ടിയെ വിജയിലെത്തിച്ച് മുഖ്യമന്ത്രിയായി. 1984ൽ സിക്കിം ജനതാ പരിഷത്ത് പിരിച്ചുവിട്ട് സിക്കിം സംഗ്രം പരിഷത്തിന് രൂപം നൽകി. തുടർച്ചയായി രണ്ട് തവണ കൂടി അധികാരത്തിലെത്തി. ലോക്‌സഭാംഗമായിരുന്ന ദിൽകുമാരി ഭണ്ഡാരി ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഭണ്ഡാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ