Sunday, 23 July 2017 6.16 AM IST
വെങ്കയ്യ ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ മുഖം
July 18, 2017, 12:05 am
പ്രസൂൻ എസ്. കണ്ടത്ത്
ന്യൂഡൽഹി: വടക്കെ ഇന്ത്യയുടെ പാർട്ടിയായി ഒതുങ്ങുമായിരുന്ന ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിൽ വേരോട്ടമുണ്ടാക്കിയതിൽ നിർണായക പങ്കുവഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് വെങ്കയ്യ നായിഡുവിന് എൻ.ഡി.എ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം.

ആന്ധ്രയിലെ നെല്ലൂർ ജില്ലയിൽ ചാവടപ്പാലത്ത് 1949ൽ ജനനം.
കോളേജ് പഠനകാലം മുതൽ ആർ.എസ്.എസിലും എ.ബി.വി.പിയിലും സജീവം
കോസ്‌റ്റൽ ആന്ധ്രാ, റായൽ സീമാ പ്രദേശങ്ങളോടുള്ള അവഗണനയ്‌ക്കെതിരെ നടന്ന ജയ് ആന്ധ്രാ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായി
1974ൽ ജയപ്രകാശ് നാരായണൻ ഛാത്ര സഘർഷ സമിതിയിലൂടെ അഴിമതിവിരുദ്ധ പോരാട്ടം
അടിയന്തരാവസ്ഥയെ എതിർത്ത് 1975-77കാലത്ത് ജയിലിൽ കിടന്നു
പ്രാസമൊപ്പിച്ച് തനതു ശൈലിയിലെ പ്രസംഗം കൈയടി നേടി
ആന്ധ്രാ രാഷ്‌ട്രീയത്തിലെ യുവനേതാവായി അരങ്ങേറ്റം
1977-1980വരെ ബി.ജെ.പിയുടെ യുവജനവിഭാഗം അദ്ധ്യക്ഷൻ
1978ൽ ഉദയഗിരി മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിൽ
1980ൽ ബി.ജെ.പി യുവജനവിഭാഗം ഉപാദ്ധ്യക്ഷനായി ദേശീയതലത്തിലേക്ക്
1980 മുതൽ അഞ്ചുവർഷം ആന്ധാ ബി.ജെ.പി നിയമസഭാകക്ഷി നേതാവ്
1988-1993വരെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ
2006മുതൽ പാർലമെന്ററി ബോർഡിലും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലും അംഗം

1998ൽ രാജ്യസഭാംഗമായി പാർലമെന്റിലെത്തിയ വെങ്കയ്യ 2004, 2010, 2016 വർഷങ്ങളിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2000ൽ വാജ്‌പേയ് സർക്കാരിൽ നഗരവികസന മന്ത്രി
2014ൽ മോദി സർക്കാരിൽ നഗരവികസനം, പാർലമെന്ററികാര്യം, വാർത്താ വിതരണ പ്രക്ഷേപണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ

ഉപരാഷ്‌ട്രപതിയായാൽ ഭൈരോൺ സിംഗ് ഷെഖാവത്തിന് ശേഷം ആ പദവിയിലെത്തുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവാകും

കേരളവുമായി അടുത്ത ബന്ധം
1993ൽ കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല വെങ്കയ്യയ്‌ക്കായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നേതാക്കളുമായും പ്രവർത്തകരുമായും നല്ലബന്ധമുണ്ടാക്കി. അഴിമതി ആരോപിക്കപ്പെട്ട ചില നേതാക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയതും ഇദ്ദേഹം ഇടപെട്ടാണ്. മുസ്ളീ ലീഗ് അടക്കം കേരളത്തിലെ മറ്റു പാർട്ടികളിലെ നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം സൂക്ഷിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ