Sunday, 23 July 2017 6.17 AM IST
ജി.എം കടുക്: നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം
July 18, 2017, 12:05 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ (ജി.എം) കടുക് ഉപയോഗിക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വ്യക്തമായ നയം എന്ന് പുറത്തിറക്കുമെന്ന് അറിയിക്കാൻ കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

ജി.എം കടുക് വാണിജ്യാടിസ്ഥാനത്തിൽ അനുവദിക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കുകയാണെന്നും ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രത്തിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയാണ് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ നിർദ്ദേശങ്ങളും എതിർപ്പുകളും ക്ഷണിച്ചിട്ടുണ്ട്. ജി.എം കടുക് വാണിജ്യ അടിസ്ഥാനത്തിൽ വിൽക്കുന്നതിനുള്ള നിരോധനം കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി നീട്ടിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ തുടരും. അതേസമയം, വിതയ്‌ക്കുന്നതിനായി ഇത്തരം വിത്തുകൾ നൽകുന്നതിന് മുൻപ് പൊതുജനാഭിപ്രായം തേടിയിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ജി.എം കടുകിന്റെ വാണിജ്യ ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് അരുണ റൊഡ്രിഗ്സ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ