Saturday, 22 July 2017 8.18 AM IST
അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി അവസമില്ല
July 18, 2017, 12:05 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി അവസരം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നോട്ടുകൾ മാറ്റിയെടുക്കാൻ അവസാനമായി ഒരു അവസരം കൂടി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാർ അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. പഴയ 500, 1000 രൂപ നോട്ടുകൾ മാറാൻ അവസരം നൽകിയാൽ നോട്ട് അസാധുവാക്കൽ നടപടിയുടെ ഉദ്ദേശലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുമെന്നും സർക്കാർ അറിയിച്ചു. കള്ളപ്പണത്തിനെതിരായ നീക്കങ്ങളെയും നടപടി ദോഷകരമായി ബാധിക്കും. അതിനാൽ ഇനി അവസരം നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

കൃതമായ കാരണങ്ങൾ ബോധിപ്പിക്കുന്ന വ്യക്തികൾക്ക് പഴയ നോട്ടുകൾ മാറ്റാൻ ഒരു അവസരം കൂടി നൽകികൂടെയെന്ന് ഇക്കഴിഞ്ഞ അഞ്ചിനാണ് സുപ്രീകോടതി കേന്ദ്രത്തോട് ആരാഞ്ഞത്. തങ്ങൾക്ക് മുന്നിൽ ആവശ്യം ഉന്നയിച്ച് ഹർജികൾ നൽകിയിട്ടുള്ളവർ നിരത്തിയ കാരണങ്ങൾ തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ, നോട്ടുകൾ മാറ്റാൻ ഇനി അവസരം നൽകിയാൽ അത് ബിനാമി ഇടപാടുകൾക്ക് വഴിയൊരുക്കുമെന്നാണ് കേന്ദ്രം പറയുന്നത്. നോട്ട് മാറ്റാൻ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നു. കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കുന്നവർക്ക് അവസരം നൽകണമെന്ന ആവശ്യം അപ്രായോഗികമാണ്. കാരണങ്ങൾ എന്താണെന്ന് എങ്ങനെ കണ്ടുപിടിക്കുമെന്നും സത്യവാങ്മൂലത്തിൽ ചോദിക്കുന്നുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ