Thursday, 30 March 2017 4.26 AM IST
അനിൽ ദിവാൻ അന്തരിച്ചു
March 21, 2017, 12:10 am
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ അനിൽ ദിവാൻ (86) അന്തരിച്ചു. മുംബയ് സ്വദേശിയായ ദിവാൻ കാവേരി നദീജല തർക്കം അടക്കമുള്ള കേസുകളിൽ ഹാജരായിട്ടുണ്ട്. ജയിൻ ഹസാല കേസിൽ അമിക്കസ്‌ ക്യൂറിയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ അനുരാഗ് താക്കൂറിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി ബി.സി.സി.ഐയുടെ പുതിയ ഭരണസമിതിയെ നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്വം കോടതി ഏല്പിച്ചതും ദിവാനെയാണ്. സംസ്കാരം ഇന്നലെ വൈകിട്ട് ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ നടന്നു. മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ മകനാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ