Thursday, 30 March 2017 4.25 AM IST
സർവകലാശാലകളിലെ അദ്ധ്യാപകഒഴിവുകൾ നികത്തും: കേന്ദ്രം
March 21, 2017, 12:10 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെ അദ്ധ്യാപകരുടെ ഒഴിവുകൾ നികത്താൻ സമഗ്ര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ലോക്‌സഭയിൽ കെ.സി. വേണുഗോപാലിന് മറുപടി നൽകി. കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. ഒഴിവുവരുന്ന തസ്തികകൾ യഥാസമയം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അദ്ധ്യാപകരുടെ വിരമിക്കൽ 65 വയസായി ഉയർത്തിയിട്ടുണ്ട്. വിരമിച്ചവർക്ക് 70 വയസു വരെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാം. അദ്ധ്യാപക ഒഴിവുകൾ യഥാസമയം പരസ്യപ്പെടുത്താനും നികത്താനും സർവകലാശാലകൾക്ക് നിർദ്ദേശം നൽകും. ഗവേഷക വിദ്യാർത്ഥികളെ കഴിവുറ്റ അദ്ധ്യാപകരായി മാറ്റാൻ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി ഉറപ്പു നൽകി.

സജീവമായി കെ.സി
ചോദ്യങ്ങളുന്നയിച്ചും ചർച്ചയിൽ പങ്കെടുത്തും കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ എല്ലാ സെഷനിലും സജീവമായി. രാവിലെ ചോദ്യോത്തര വേളയിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകരുടെ ഒഴിവുകൾ സംബന്ധിച്ച ചോദ്യത്തിൽ തുടങ്ങി ആസ്‌ട്രേലിയയിൽ മലയാളി വൈദികൻ അക്രമത്തിനിരയായത് ശൂന്യവേളയിലും, 377 പ്രകാരം കോഴിക്കോട് വിമാനത്താവളത്തിന്റെ വിഷയവും സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. വൈകിട്ട് പൊതു ബഡ്‌ജറ്റിന്മേലുള്ള ഉപധനാഭ്യർത്ഥന ചർച്ചയ്ക്കും തുടക്കമിട്ടു. കോഴിക്കോട് വിമാനത്താവള നവീകരണം മൂലം കൊച്ചിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ഇക്കൊല്ലം തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഉപധനാഭ്യർത്ഥന ചർച്ചയിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന ആരോപണവും ഉന്നയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ