Monday, 27 March 2017 10.27 AM IST
ഉഷാ സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
March 21, 2017, 12:55 am
ന്യൂഡൽഹി: കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റ്ക‌്സിലെ പുതിയ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും. മെയിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാകും ഉദ്ഘാടനമെന്ന് പി.ടി. ഉഷ അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ടാർഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഉഷ പ്രധാനമന്ത്രിയെ നേരിട്ടു ക്ഷണിച്ചു. സ്‌കൂളിന് പ്രധാനമന്ത്രി എല്ലാ സഹായവും വാഗ‌്‌ദാനം ചെയ്‌തു.

വിദേശ പരിശീലകനെ നിയമിച്ചാൽ മാത്രമെ കേന്ദ്രസഹായം ലഭിക്കൂ എന്ന നിലപാട് മാറ്റാൻ ആവശ്യപ്പെടുമെന്ന് ഉഷ പറഞ്ഞു. ടിന്റു ലൂക്കയ്‌ക്ക് 25ലക്ഷം സഹായം പ്രഖ്യാപിച്ചതിൽ ലഭിച്ചത് വെറും മൂന്നുലക്ഷം മാത്രമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ