Monday, 24 April 2017 9.11 AM IST
മൂന്നാറിനെതിരെ കേന്ദ്രമന്ത്രി റിപ്പോർട്ട് നൽകി
April 21, 2017, 12:32 am
ന്യൂഡൽഹി: മൂന്നാറിലെ കെട്ടിടങ്ങൾ അശാസ്‌ത്രീയമായി നിർമ്മിച്ചതാണെന്നും അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം അസാദ്ധ്യമാണെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ട് കേന്ദ്രമന്ത്രി സി.ആർ. ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകി. കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം മൂന്നാറിൽ സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രി റിപ്പോർട്ട് സർപ്പിച്ചത്. ഹോട്ടലുകൾ താഴ്‌വരയിൽ മാത്രമേ പാടുള്ളൂ എന്നും റിപ്പോർട്ടിലുണ്ട്. മൂന്നാറിൽ സഞ്ചാരികളെ തങ്ങാൻ അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്. സഞ്ചാരികൾ വന്നു പോകുന്ന സ്ഥലമായി മാറ്റണം. ഗതാഗത സംവിധാനം മെച്ചപ്പെടുത്തണം. മൂന്നാറിൽ പച്ചപ്പ് കുറയുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ