Monday, 24 April 2017 9.10 AM IST
രാഷ്ട്രപതി സ്ഥാനാർത്ഥി: നിതീഷ് സോണിയയെ കണ്ടു
April 21, 2017, 12:05 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാർത്ഥിയെ നിറുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ബീഹാർ മുഖ്യമന്ത്രി ഐക്യജനതാദൾ അദ്ധ്യക്ഷനുമായ നിതീഷ് കുമാർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു. ഇക്കാര്യത്തിൽ യു.പി.എയിലെ കക്ഷികളെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാൻ സോണിയ നേതൃത്വം നൽകണമെന്ന് നിതീഷ് ആവശ്യപ്പെട്ടതായാണ് സൂചന.

ദേശീയ താത്പര്യം മുൻനിറുത്തി എൻ.ഡി.എയുടെ സ്ഥാനാർത്ഥിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് പൊതുസമ്മതനായ ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് നിതീഷ് കുമാർ നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ നിർദ്ദേശത്തോട് കഴിഞ്ഞദിവസം ചേർന്ന സി.പി.എം പി.ബി, കേന്ദ്ര കമ്മിറ്റി യോഗവും അനുകൂലിച്ചിട്ടുണ്ട്. മറ്റ് ഇടത് കക്ഷികളും നിതീഷിന്റെ നിർദ്ദേശത്തെ പിന്തുണയ്‌ക്കുന്നുണ്ട്. ‌

അതേസമയം, ബീഹാറിലെ തന്റെ സർക്കാരിന്റെ ഘടകക്ഷിയുടെ നേതാവ് എന്ന നിലയിലുള്ള സൗഹൃദ സന്ദർശനമാണെന്നാണ് ഐക്യ ജനതാദളിന്റെ ഔദ്യോഗിക പ്രതികരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ