Tuesday, 25 April 2017 4.38 AM IST
അമിത് ഷാ ജൂലായ് 25ന് കേരളത്തിൽ
April 21, 2017, 12:05 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ബൂത്തുതലം മുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ജൂലായ് 25 ന് കേരളത്തിലെത്തും. മൂന്നു ദിവസം കേരളത്തിൽ തങ്ങുന്ന അമിത് ഷാ ബൂത്തുതലത്തിലുള്ള പ്രവർത്തകരുമായി സംവദിക്കും.

ഭുവനേശ്വറിൽ കഴിഞ്ഞ ദിവസം നടന്ന ദേശീയ എക്‌‌സിക്യൂട്ടീവ് യോഗ തീരുമാനങ്ങൾ പ്രകാരമാണ് ഷാ കേരളത്തിലെത്തുന്നത്. പാർട്ടിക്ക് ഭരണമില്ലാത്ത സ്ഥലങ്ങളിൽ 95 ദിവസത്തെ പര്യടനമാണ് നിശ്ചയിച്ചിരിക്കുന്നത്. വിശാഖപട്ടണത്ത് ജൂലായ് 15ന് നിശ്‌ചയിച്ച ദേശീയ എക്‌സിക്യൂട്ടീവിന് ശേഷമായിരിക്കും അമിത് ഷാ യാത്ര തുടങ്ങുക. കേരളത്തിലെ എൻ.ഡി.എ സംവിധാനം ശക്തിപ്പെടുത്താനും ശ്രമങ്ങളുണ്ടാകും. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ ചില ഘടകകക്ഷികളെ എൻ.ഡി.എയിൽ എത്തിക്കും. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ നടത്താനും കേരള നേതാക്കളുമായി അമിത് ഷാ ഇന്നലെ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ വി. മുരളീധരൻ, പി.കെ കൃഷ്ണദാസ്, എൻ.ഡി.എ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖരൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ തുടങ്ങിയ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ