Saturday, 24 June 2017 7.42 PM IST
മജീതിയ വേജ് ബോർഡ് നടപ്പാക്കണം: സുപ്രീംകോടതി
June 20, 2017, 12:44 am
ന്യൂഡൽഹി: പത്രസ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മജീതിയ വേജ് ബോർഡ് ശുപാർശകൾ സ്ഥിരം ജീവനക്കാർ, കരാർ ജീവനക്കാരെന്ന വ്യത്യാസമില്ലാതെ നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ശുപാർശകൾ എല്ലാ ആർത്ഥത്തിലും നടപ്പാക്കണമെന്നും ,ഫണ്ടില്ലെന്ന ന്യായം നിലനിൽക്കില്ലെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിവിധ യൂണിയനുകൾ നൽകിയ 89 ഓളം കോടതിയലക്ഷ്യ ഹർജികളാണ് ബെഞ്ച് തീർപ്പാക്കിയത്. വേജ് ബോർഡ് ശുപാർശകൾ നടപ്പാക്കാത്തത് ബോധപൂർവമല്ലെന്ന് നിരീക്ഷിച്ച കോടതി, കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ