Friday, 22 September 2017 6.20 AM IST
പമ്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതി ഏകപക്ഷീയമായി നടപ്പാക്കില്ല
September 13, 2017, 12:35 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പമ്പ-അച്ചൻകോവിൽ-വൈപ്പാർ അന്തർ സംസ്ഥാന നദീ സംയോജന പദ്ധതിയുടെ കാര്യത്തിൽ കേരളത്തിന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്ന് ഉറപ്പ്.
കേന്ദ്ര ജലവിഭവ മന്ത്രി നിതിൻ ഗഡ്കരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ ജല വികസന ഏജൻസിയുടെ വാർഷിക യോഗത്തിലാണ് ഉറപ്പ് ലഭിച്ചതെന്ന് സംസ്ഥാന ജലവിഭവ മന്ത്രി മാത്യൂ ടി.തോമസ് അറിയിച്ചു. ഇതോടെ , പദ്ധതി അടഞ്ഞ അദ്ധ്യയമായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കേരളത്തിന്റെ അനുമതി വേണമെന്നത് കഴിഞ്ഞ വാർഷിക യോഗത്തിന്റെ മിനിട്ട്സിൽ ഉൾപ്പെടുത്തിയിരുന്നു. തമിഴ്നാടിന്റെ എതിർപ്പുകൾ തള്ളിയാണ് ഇന്നലത്തെ യോഗം കഴിഞ്ഞ
വർഷത്തെ യോഗ നടപടികൾക്ക് അംഗീകാരം നൽകിയത്. പമ്പ, അച്ചൻകോവിൽ നദികളിലെ അധിക ജലം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് ഒഴുക്കി വിടണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. എന്നാൽ,വൈപ്പാറിലേക്ക് ഒഴുക്കി വിടാനുള്ള അധിക ജലം രണ്ട് നദികളിലുമില്ലെന്ന് വിദഗ്ദ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്നു തമിഴ്‌നാട് കരാർ പ്രകാരമുള്ള വെള്ളം കേരളത്തിന് നൽകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളം വിശദമായ കത്ത് നൽകിയാൽ ഇക്കാര്യത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി ഉറപ്പു നൽകി. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയെ യോഗം അഭിനന്ദിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അസാദ്ധ്യമാണെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ