Thursday, 21 September 2017 9.02 AM IST
ഹിന്ദു വിവാഹമോചന ഹർജി: ആറ് മാസം നിർബന്ധമല്ല
September 13, 2017, 12:15 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമ പ്രകാരം ഉഭയസമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളിൽ ആറ് മാസത്തെ സാവകാശത്തിന് ശേഷമേ തീരുമാനമെടുക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥ നിർബന്ധമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ എ.കെ.ഗോയൽ, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന വിധി.
ഹിന്ദു വിവാഹ നിയമത്തിലെ 13(ബി) ഒന്ന് വ്യവസ്ഥ പ്രകാരം ഒരു വർഷമോ അതിൽ കൂടുതലോ കാലം പിരിഞ്ഞു കഴിയുന്ന ദമ്പതിമാർക്ക് മാത്രമേ വിവാഹമോചനത്തിന് അപേക്ഷ നൽകാൻ കഴിയൂ. ഇതേ നിയമത്തിന്റെ 13 (ബി) രണ്ട് വ്യവസ്ഥ പ്രകാരം ഇത്തരം അപക്ഷകളിന്മേൽ ആറ് മാസ കാലയളവിന് ശേഷമേ കോടതികൾ തീരുമാനമെടുക്കാൻ പാടുള്ളൂ. ഈ വ്യവസ്ഥ ചോദ്യം ചെയ്ത് എട്ട് വർഷമായി പിരിഞ്ഞു കഴിയുന്ന ദമ്പതിമാർ നൽകിയ ഹർജിയിലാണ് വിധി. ഇത്തരം കേസുകളിൽ സാഹചര്യങ്ങൾ പരിഗണിച്ച് ബന്ധപ്പെട്ട കോടതികൾക്ക് ഇളവ് നൽകാമെന്ന് കോടതി വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ