Thursday, 21 September 2017 9.02 AM IST
ക്രീമിലെയർ പരിധി എട്ട് ലക്ഷം: ഉത്തരവിറങ്ങി
September 14, 2017, 12:30 am
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിന് ക്രീമിലെയർ നിർണയിക്കുന്നതിനുള്ള വാർഷിക കുടുംബ വരുമാന പരിധി എട്ട് ലക്ഷം രൂപയായി ഉയർത്തി കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞമാസം 23ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിലവിലുള്ള ആറ് ലക്ഷം രൂപ എട്ട് ലക്ഷമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഉത്തരവാണ് ഇന്നലെ പുറത്തിറക്കിയത്.
പ്രതിമാസം 66,666 രൂപയ്‌ക്ക് താഴെ വരുമാനമുള്ളവർക്ക് സംവരണാനുകൂല്യങ്ങൾ ലഭിക്കും. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള സുപ്രീം കോടതി വിധിക്ക് ശേഷം 1993ൽ ഒരു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചാണ് ക്രീമിലെയർ നിലവിൽ വന്നത്. ഇത് 2004ൽ രണ്ടര ലക്ഷമായും 2008ൽ നാലരലക്ഷമായും 2013ൽ ആറ് ലക്ഷമായും ഉയർത്തുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ