Thursday, 21 September 2017 9.02 AM IST
ജെ.ഡി.യു: ശരത് യാദവ് പക്ഷം ഡൽഹിയിൽ യോഗം ചേരും
September 14, 2017, 12:25 am
ന്യൂഡൽഹി: ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു വിമത പക്ഷം ഒക്‌ടോബർ 8ന് ഡൽഹിയിൽ ദേശീയ കൗൺസിൽ യോഗം ചേരും. പാർട്ടി ഔദ്യോഗിക ചിഹ്നത്തിനുള്ള അവകാശ വാദം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയ പശ്‌ചാത്തലത്തിൽ ഭാവി പരിപാടികൾ യോഗത്തിൽ തീരുമാനിക്കും. ഒരു കൊടുമുടിയോടാണ് യുദ്ധമെന്നും പരിക്കേൽക്കുമെന്ന് ഉറപ്പുണ്ടെന്നും നിതീഷ് കുമാറിനെ പരോക്ഷമായി പരാമർശിച്ച് ശരത് യാദവ് പറഞ്ഞു.
പാർട്ടി വിരുദ്ധ നടപടി ആരോപിച്ച് ശരത് യാദവിന്റെയും മറ്റൊരു റെബൽ നേതാവായ അലി അൻവറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കാൻ ജെ.ഡി.യു ഔദ്യോഗിക നേതൃത്വം നൽകിയ അപേക്ഷ സഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ പരിഗണനയിലാണ്. ഒരാഴ്ചയ്‌ക്കകം മറുപടി നൽകാൻ രാജ്യസഭ രണ്ടുപേർക്കും നിർദ്ദേശം നൽകി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ