Saturday, 21 October 2017 9.19 PM IST
കോളേജ് അദ്ധ്യാപകർക്ക് 10,400 രൂപ മുതൽ 49,800 രൂപ വരെ വർദ്ധന
October 12, 2017, 12:15 am
സ്വന്തം ലേഖകൻ
കേന്ദ്ര ശമ്പള കമ്മിഷൻ: 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യം
7.58 ലക്ഷം അദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ

ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഏഴാം ശമ്പള കമ്മിഷൻ ശുപാർശ പ്രകാരം കോളേജ് അദ്ധ്യാപകരുടെയും തുല്യ പദവിയിലുള്ള അക്കാഡമിക് സ്റ്റാഫിനും ശമ്പളം പരിഷ്‌കരിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2016 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ ലഭിക്കും.
ഇതോടെ അദ്ധ്യാപകരുടെ ശമ്പളം 10,400 രൂപ മുതൽ 49,800 രൂപ വരെ വർദ്ധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 22% മുതൽ 28% വരെയാണ് വർദ്ധന. ആറാം ശമ്പള കമ്മിഷൻ അടിസ്ഥാനമാക്കിയാകും ഇതു തീരുമാനിക്കുക.
ഇത് മൂലം കേന്ദ്രസർക്കാരിന് പ്രതിവർഷം 9800 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകും.
കേരളത്തിൽ അടക്കം സംസ്ഥാന സർക്കാരുകൾ പുതിയ സ്‌കെയിൽ അംഗീകരിച്ചാലേ ശമ്പള വർദ്ധന നടപ്പാകൂ. ഇതിനു വരുന്ന സാമ്പത്തിക ബാദ്ധ്യത കേന്ദ്ര സർക്കാർ വഹിക്കും.
യു.ജി.സി / മാനവ വിഭവ ശേഷി മന്ത്രാലയം എന്നിവയുടെ ഫണ്ട് ലഭിക്കുന്ന 106 സർവ്വകലാശാലകളിലെയും കോളേജുകളിലെയും സംസ്ഥാന സർവ്വകലാശാലകൾക്കു കീഴിലുള്ള സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിക്കുന്ന 2,912 സർക്കാർ, എയ്‌ഡഡ് കോളേജുകളിലെയും 7. 58 ലക്ഷം അദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. കേന്ദ്ര ഫണ്ടു ലഭിക്കുന്ന ഐ.ഐ.ടികൾ, ഐ.ഐ.എസ്‌.സികൾ, ഐ. ഐ.എമ്മുകൾ, ഐ. ഐ. എസ്.ഇ.ആറുകൾ, ട്രിപ്പിൾ ഐ .ടികൾ, എൻ.ഐ.ടി.ഐ.ഇ തുടങ്ങിയ 119 സാങ്കേതിക സ്ഥാപനങ്ങളിലെയും അദ്ധ്യാപകർക്കും തീരുമാനം ബാധകമാണ്.
കഴിവുള്ള അദ്ധ്യാപകരെ നിലനിറുത്താനും ഉന്നത വിദ്യാഭ്യാസ മേഖയിലെ ഗുണനിലവാരം മെച്ചപ്പെടുത്താനും തീരുമാനം ഉപകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ