Thursday, 23 November 2017 8.20 PM IST
ഒറ്റ - ഇരട്ട വാഹന നിയന്ത്രണം: ഹരിത ട്രൈബ്യൂണൽ കടുപ്പിച്ചു, ഡൽഹി സർക്കാർ ഹർജി പിൻവലിച്ചു
November 15, 2017, 12:30 am
ന്യൂഡൽഹി: ഒറ്റ - ഇരട്ട നമ്പർ വാഹന നിയന്ത്രണത്തിൽ സ്‌‌ത്രീകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇളവു നൽകരുതെന്ന നിബന്ധന മാറ്റാനാവില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിലപാട് കടുപ്പിച്ചതോടെ മുൻ ഉത്തരവ് പുനഃപരിശോധിക്കാനുള്ള ഹർജി ഡൽഹി സർക്കാർ പിൻവലിച്ചു. ആർക്കും ഇളവു നൽകരുതെന്ന ഉത്തരവിനെ തുടർന്ന് 13മുതൽ നടപ്പാക്കാനിരുന്ന വാഹന നിയന്ത്രണം സർക്കാർ ഉപേക്ഷിച്ചിരുന്നു.
ഇരുചക്രവാഹനങ്ങൾ നാലു ചക്രമുള്ളവയെക്കാൾ വായു മലിനീകരണം ഉണ്ടാക്കുമ്പോൾ എന്തടിസ്ഥാനത്തിലാണ് ഇളവു നൽകുന്നതെന്ന് ട്രൈബ്യൂണൽ സർക്കാരിനോട് ചോദിച്ചു. സ്‌ത്രീസുരക്ഷയാണ് പ്രശ്‌നമെങ്കിൽ അവർക്കായി ബസ് ഒാടിച്ചാൽ പോരേ. എല്ലാവർക്കും ഇളവുനൽകുന്നതിന് പകരം ഉണർന്ന് ചിന്തിക്കണം. 4000 ബസുകൾ നിരത്തിലിറക്കുമെന്ന് പറഞ്ഞത് നടപ്പാക്കിയോ എന്നും ട്രൈബ്യൂണൽ ആരാഞ്ഞു.
വായു മലിനീകരണം 48 മണിക്കൂറിൽ കൂടുതൽ ഉയർന്ന തോതിൽ നിലനിന്നാൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ മാലിന്യം നിറയ്‌ക്കരുത്. സ്‌കൂളുകളിൽ കുട്ടികൾ മാസ്‌ക് ധരിക്കണം. സർക്കാർ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണം. ഡൽഹിയിലെ ഏറ്റവും മലിനമായ പ്രദേശങ്ങളിൽ വെള്ളം തളിക്കണം. ഡീസൽ വാഹന നിയന്ത്രണം കർശനമായി നടപ്പാക്കണം. അവശ്യ സാധനങ്ങൾ നിർമ്മിക്കുന്നവയും മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങൾക്ക് ട്രൈബ്യൂണൽ അനുമതി നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ