Saturday, 19 August 2017 7.13 AM IST
ഹാദിയ കേസ്: ഒറ്റപ്പെട്ട സംഭവമല്ലെന്ന് യുവതിയുടെ പിതാവ് സുപ്രീംകോടതിയിൽ
August 13, 2017, 12:05 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിവാദ ഹാദിയ കേസിൽ ഭീകരസംഘടനകളുടെ ഇടപെടലുണ്ടോയെന്ന് വിശദമായ അന്വേഷണം വേണമെന്ന ഹാദിയയെന്ന അഖിലയുടെ പിതാവ് അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറ‌യുന്നു. ഹാദിയയുടെ മതം മാറ്റം ഒറ്റപ്പെട്ട സംഭവം അല്ല. ഹാദിയയെ പോലെ നിരവധി പേരെ സത്യസരണി എന്ന സ്ഥാപനത്തിൽ മതം മാറ്റിയിട്ടുണ്ട്. ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ മത തീവ്രത വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

ഹാദിയ കേസിലെ അന്വേഷണ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) പങ്കുവയ്‌ക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാർ അദ്ധ്യക്ഷനായ ബെഞ്ച് കഴി‌ഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കേസ് 16ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അശോകൻ മറുപടി സത്യവാങ്മൂലം നൽകിയത്.

ഹാദിയയെ മതം മാറ്റിയ സത്യസരണിയിൽ സമാനമായ രീതിയിൽ പലരെയും മതം മാറ്റിയിട്ടുണ്ട്. ഇത്തരം മതംമാറ്റലുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുടെ വിശദാംശങ്ങൾ അശോകൻ സുപ്രീംകോടതിക്ക് കൈമാറി. ഹാദിയ ഫോണിൽ സംസാരിച്ചപ്പോൾ സിറിയയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. ഹാദിയയെ വിവാഹം കഴിച്ച് എന്ന് അവകാശപ്പെടുന്ന ഷെഫിൻ ജഹാൻ തീവ്ര ചിന്താഗതിയുള്ള വ്യക്തിയാണെന്നും ഹ‌ർജിയിൽ ആരോപിക്കുന്നുണ്ട്. ഷെഫിന്റെ ഫേസ്ബുക്കിലെ പോസ്റ്റുകൾ ഇത് വ്യക്തമാക്കുന്നതാണ്. ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ മത തീവ്രത വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്ന് അന്വേഷിക്കണം. ഐസിസിൽ ചേരാൻ കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയതായി പറയപ്പെടുന്നവർ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ