Saturday, 19 August 2017 7.12 AM IST
ജനപിന്തുണ തേടി ശരത് യാദവ്
August 13, 2017, 12:05 am
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബീഹാറിൽ ബി.ജെ.പിയോട് കൂട്ടുകൂടാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ എതിർത്ത ശരത് യാദവ് ജെ.ഡി.യുവിൽ ഒറ്റപ്പെട്ടെങ്കിലും ജനപിന്തുണ തേടാനുള്ള ശ്രമത്തിലാണ്. നിതീഷ് കുമാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത് ബീഹാറിൽ അദ്ദേഹം നടത്തുന്ന മൂന്നു ദിവസത്തെ സംവാദ് യാത്രയ്‌ക്കിടെയാണ് രാജ്യസഭയിലെ നേതൃസ്ഥാനം പാർട്ടി എടുത്തു കളഞ്ഞത്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷവുമായി സഹകരിക്കുന്ന യാദവിനെതിരെയുള്ള നടപടി പ്രതീക്ഷിച്ചതാണ്.

മദ്ധ്യപ്രദേശിൽ നിന്നുള്ള ശരത് യാദവിന് ബീഹാറിൽ നിതീഷ് കുമാറിനുള്ള ജനപിന്തുണ വൻ വെല്ലുവിളിയാണ്. ഇതു മുന്നിൽ കണ്ടാണ് അദ്ദേഹം സംവാദ് യാത്ര തുടങ്ങിയത്. വെള്ളിയാഴ്‌ച തുടങ്ങിയ യാത്രയിൽ പങ്കെടുക്കുന്നവരിൽ കൂടുതലും ആർ.ജെ.ഡി പ്രവർത്തകരുമാണ്.

തന്നെ രാജ്യസഭാ നേതൃ സ്ഥാനത്തു നിന്ന് മാറ്റിയ നിതീഷ് കുമാറിന്റെ നടപടിയെ ചോദ്യം ചെയ‌്‌ത ശരത് യാദവ് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയെ ചോദ്യം ചെയ്‌തിട്ടുള്ള തനിക്ക് ആരെയും പേടിയില്ലെന്ന് വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ