കാർത്തി ചിദംബരത്തിന്റെ ഓഫീസുകളിൽ റയ്ഡ്
January 14, 2018, 12:04 am
ചെന്നൈ: എയർസെൽ- മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ഡൽഹി,​ ചെന്നൈ എന്നിവിടങ്ങളിലെ ഓഫീസുകളിൽ എൻഫോഴ്സ‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
കഴിഞ്ഞ ഡിസംബറിൽ കാർത്തിയുടെ ബന്ധുക്കളുടെ വീട്ടിലും ഇ.‌ഡി റെയ്ഡ് നടത്തിയിരുന്നു. 2006ൽ ചിദംബരം ധനമന്ത്രി ആയിരിക്കെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന് അനുമതി നൽകാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ഗുഡ്ഗാവിൽ ബഹുരാഷ്ട്ര കമ്പനിക്ക് വാടകയ്ക്ക് നൽകിയിരുന്ന വസ്തുക്കൾ കാർത്തി വിറ്റുവെന്നും പിന്നീട് ഇതിന് വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിന്റെ അനുമതി നേടിയെടുത്തെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം.
എന്നാൽ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിലും റയ്ഡ് നടത്തി. മകന്റെ വസതിയാണെന്ന് കരുതിയാണ് എൻഫോഴ്സ്‌മെന്റുകാർ എത്തിയത്. മകൻ ചെന്നൈയിലാണെന്നും ഡൽഹിയിലേത് തന്റെ വീടാണെന്നും ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റുകാർ മാപ്പുപറഞ്ഞു. കേസിൽ പരിശോധന നടത്താൻ എൻഫോഴ്സ്‌മെന്റിന് അധികാരമില്ലെന്നും ചിദംബരം പറഞ്ഞു. വന്ന സ്ഥിതിക്ക് പരിശോധന നടത്താൻ അനുവദിച്ചു. വീട് മൊത്തം അരിച്ചു പെറുക്കിയിട്ടും കാര്യമായി ഒന്നും കിട്ടിയില്ല. ചെന്നൈയിലും അവർക്ക് ഒന്നും കിട്ടിയില്ല. ഭാവിയിൽ എന്തെങ്കിലും കിട്ടിയാൽ താൻ അഭിനന്ദിക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ