ക്രിമിനൽ കേസ്: മുഖ്യമന്ത്രിമാരിൽ ഒന്നാമൻ ഫഡ്‌നാവിസ്
February 14, 2018, 12:05 am
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികളായ രാജ്യത്തെ 11 മുഖ്യമന്ത്രിമാരിൽ 22 കേസുകളുള്ള മഹാരാഷ്‌ട്രയിലെ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഒന്നാമൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 11 കേസുമായി രണ്ടാം സ്ഥാനത്താണ്.
തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആർ) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പിണറായി‌ക്കെതിരെ 11 കേസുകളുണ്ടെങ്കിലും, കടുത്ത വകുപ്പുകൾ ചുമത്തപ്പെട്ടത് ഒന്നിൽ മാത്രം. അതേസമയം , ഫഡ്‌നാവിസ് മൂന്ന് വലിയ കേസുകൾ നേരിടുന്നു. 10 കേസുകളുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. ജാർഖണ്ഡ് മുഖ്യമന്ത്രി രഘു‌ബർ ദാസ്(8), പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌ടൻ അമരീന്ദർ സിംഗ്(4) എന്നിവർ തൊട്ടു പിന്നിൽ.
ചന്ദ്രബാബു നായിഡു
കോടീശ്വരൻ

മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരത്തിന്റെ കണക്കും പുറത്ത് വന്നു. 177 കോടിയുടെ സ്വത്തുള്ള ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും പണക്കാരൻ. ത്രിപുരയിലെ സി.പി.എം മുഖ്യമന്ത്രി മണിക് സർക്കാർ ( 26 ലക്ഷം )ഏറ്റവും പാവപ്പെട്ടവനും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് 30 ലക്ഷം രൂപയുടെ സ്വത്താണുള്ളത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ