മാനഭംഗക്കേസിൽ പന്ത്രണ്ടാം ക്ളാസുകാരന് പത്തുവർഷം തടവ്
February 14, 2018, 1:50 am
ന്യൂഡൽഹി: ജൂനിയർ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ 12ക്ളാസുകാരന് ഡൽഹി കോടതി പത്തുവർഷം കഠിന തടവു വിധിച്ചു. മാനഭംഗം നടന്നിട്ടില്ലെന്നും പെൺകുട്ടിയുടെ സമ്മതം ലഭിച്ചെന്നുമുള്ള വാദം കോടതി തള്ളി. സമ്മതമുണ്ടായാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ വിധിച്ചത്.

2014ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകും വഴി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡന ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ