ചെട്ടിക്കുളങ്ങര ഭരണി: യുനെസ്‌കോയ്‌ക്ക് അപേക്ഷ നൽകി
March 13, 2018, 4:41 am
ന്യൂഡൽഹി: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രശസ്‌തമായ കുംഭ ഭരണി കെട്ടുകാഴ്ചക്കു യുനെസ്കോയുടെ അംഗീകാരം ലഭിക്കാൻ ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. മഹേഷ് ശർമ്മ ലോക്‌സഭയിൽ കെ.സി. വേണുഗോപാൽ എം.പിയെ അറിയിച്ചു. ഭരണി അടക്കം 24 സാംസ്കാരിക ഉത്സവങ്ങളും കലാപ്രകടനങ്ങളും കേന്ദ്രസർക്കാർ വഴി യുനെസ്‌കോ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ചക്കു യുനെസ്കോ പദവിക്ക് ശുപാർശ നൽകണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാലും ശ്രീദേവി വിലാസം ഹിന്ദു മഹാമത കൺവെൻഷൻ സെക്രട്ടറിയും അപേക്ഷ സമർപ്പിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ