മലയാളിയുടെ ദുരൂഹ മരണം: ആഭ്യന്തര വകുപ്പ് അന്വേഷിക്കും
March 13, 2018, 4:27 am
ന്യൂഡൽഹി: കോഴിക്കോട് കൂട്ടാലിട പൂനത്ത് സ്വദേശി സി.പി അനിരുദ്ധൻ ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ച സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കോഴിക്കോട് എംപി എം.കെ. രാഘവന് ഉറപ്പു നൽകി. ഡൽഹി പൊലീസിൽ വികാസ്‌പുരി മൂന്നാം ബറ്റാലിയനിൽ എ.എസ്.ഐ ആയിരുന്ന അനിരുദ്ധനെ ഇക്കഴിഞ്ഞ ദിവസം ഡൽഹി ലോക് കല്യാൺ മാർഗിന് സമീപം അഴുക്കുചാലിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തണമെന്നും ബന്ധുക്കളുടെ ആശങ്കകൾ അകറ്റണമെന്നും എംപി ആവശ്യപ്പെട്ടു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ