പ്രതിപക്ഷ ഐക്യമുറപ്പിച്ച് സോണിയയുടെ അത്താഴവിരുന്ന്
March 14, 2018, 12:06 am
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര അണിനിരന്നു. ബി.ജെ.പിയെ പരാമാവധി തടഞ്ഞു നിറുത്താൻ 23ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അടക്കം പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണ് സോണിയയുടെ അത്താഴ വിരുന്ന്.

പ്രതിപക്ഷത്തു നിന്ന് സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, സമാജ്‌വാദി, ബി.എസ്.പി, തൃണമൂൽ, ആർ.എസ്.പി, എൻ.സി.പി, ഡി.എം.കെ തുടങ്ങി 19 കക്ഷികളുടെ നേതാക്കളാണ് സോണിയയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്തത്. ചർച്ചകളും മറ്റ് ഔദ്യോഗിക ചടങ്ങുകളും ഒഴിവാക്കി തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ എല്ലാ നേതാക്കളെയും നേരിട്ട് സ്വാഗതം ചെയ്‌തും കുശലം പറഞ്ഞും സോണിയ ഗാന്ധി ആതിഥേയയുടെ റോൾ ഗംഭീരമാക്കി. നേതാക്കളെ ഒന്നിച്ച് കൊണ്ടുവന്ന് ബി.ജെ.പിക്ക് ശക്തമായ സന്ദേശം നൽകുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. പുതിയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വം മുതിർന്ന പ്രതിപക്ഷ നേതാക്കൾ സ്വീകരിക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് സോണിയ നേരിട്ട് വിരുന്ന് സംഘടിപ്പിച്ചതെന്ന് സൂചനയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ