അംബേദ്‌കർ അന്താരാഷ്‌ട്ര പഠന കേന്ദ്രം ഇന്നു തുറക്കും
December 7, 2017, 12:10 am
ന്യൂഡൽഹി: ഭരണഘടനാ ശില്പി ഡോ.ബി. ആർ. അംബേദ്‌കറുടെ പേരിൽ രാജ്യ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നിർമ്മിച്ച അന്താരാഷ്‌ട്ര പഠന ഗവേഷണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രാലയങ്ങൾ സ്ഥിതിചെയ്യുന്ന ശാസ്‌ത്രി ഭവനു സമീപം ജൻപഥ് റോഡിൽ 3.25 ഏക്കറിലാണ് മൂന്നു നിലയുള്ള പഠന കേന്ദ്രം പണികഴിപ്പിച്ചത്.
സാമൂഹ്യ നീതി, പട്ടികജാതി പട്ടികവർഗ, ഒ.ബി.സി, വനിതാ മേഖലകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും കേന്ദ്രം വേദിയാകും. അംബേദ്‌കർ, ബുദ്ധ പഠനങ്ങൾക്ക് മുൻഗണനയുണ്ടാകും. 10,000ഓളം പുസ്‌തക ശേഖരമുള്ള വിപുലമായ ലൈബ്രറി കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. ലോകത്തെ പ്രമുഖ അന്താരാഷ്‌ട്ര ലൈബ്രറികളുമായി ബന്ധിപ്പിക്കുന്ന ഇ-ലൈബ്രറി സൗകര്യവുമുണ്ട്. ഇതു വഴി രണ്ടു ലക്ഷത്തിൽപരം ഈ ബുക്കുകളും 70,000ത്തോളം ജർണലുകളും ലഭ്യമാകും.
മുൻവശത്ത് നിർമ്മിച്ച 70 അടി ഉയരമുള്ള അശോക സ്‌തംഭമാണ് മന്ദിരത്തിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്തെ ഏറ്റവും വലിയ അശോക സ്‌തംഭമാണിത്. അകത്തും പുറത്തുമായി അംബേദ്‌കറിന്റെ രണ്ട് പ്രതിമകളും നിർമ്മിച്ചിട്ടുണ്ട്. ഉള്ളിലെ ഓഡിറ്റോറിയത്തിൽ 700 പേർക്കിരിക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ