അയോദ്ധ്യ: സിബലിനെ തള്ളി വഖഫ് ബോർഡ്
December 7, 2017, 12:10 am
ന്യൂഡൽഹി: അയോദ്ധ്യാ കേസ് പെട്ടെന്നു തീർപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സുന്നി വഖഫ് ബോർഡ് പറഞ്ഞു. കേസിൽ വിധി പറയുന്നത് 2019 വരെ നീട്ടി വയ്‌ക്കണമെന്ന് തങ്ങളുടെ അഭിഭാഷകനായ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചതിനെതിരെയാണ് വഖഫ് ബോർഡ് രംഗത്തു വന്നത്.
കോടതിയുടെ കണ്ടെത്തലുകൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുമെന്നും അതിനാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് വിധി പറയരുതെന്നുമാണ് സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞത്. എന്നാൽ ഇത് സിബലിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്ന് വഖഫ് ബോർഡ് അംഗം ഹാജി മെഹബൂബ് വ്യക്തമാക്കി. കോൺഗ്രസുകാരനായ സിബലിന്റെ രാഷ്‌ട്രീയവും അതിനെ സ്വാധീനിച്ചിട്ടുണ്ടാകും. വിഷയത്തിൽ പെട്ടെന്ന് പരിഹാരമുണ്ടാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്.
കോൺഗ്രസും സിബൽ പറഞ്ഞത് ഏറ്റു പിടിച്ചിട്ടില്ല. കോടതിയിൽ കേസു വാദിക്കുന്നത് വ്യക്തിപരമായ വിഷയമാണെന്നും അതിൽ പാർട്ടിക്ക് പങ്കില്ലെന്നുമാണ് കോൺഗ്രസ് നിലപാട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ