ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്തു
June 13, 2018, 12:10 am
ന്യൂഡൽഹി: എയർസെൽ മാക്സിസ് സാമ്പത്തിക തട്ടിപ്പു കേസിൽ മുൻധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ചിദംബരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുന്നത്. രാവിലെ 11മണിയോടെയാണ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ചിദംബരം എത്തിയത്.
ജുൺ5നും അദ്ദേഹത്തെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എഫ്.ഐ.ആറിൽ തനിക്കെതിരെ ഒരു ആരോപണവുമില്ലെന്നും അന്ന് പുറത്തുവന്നശേഷം ചിദംബരം പറഞ്ഞിരുന്നു.
ഈ കേസിൽ ജൂലായ് 10 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതിയുടെ ഉത്തരവുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ