ലഫ്​. ഗവർണറുടെ ഓഫീസിൽ കെജ്​രിവാളിന്റെ കുത്തിയിരിപ്പ്​ തുടരുന്നു
June 13, 2018, 12:10 am
ന്യൂഡൽഹി: ലെഫ്.ഗവർണറുടെ ഓഫീസിന് മുന്നിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടു ദിവസം പിന്നിട്ടു. കേജ്രിവാളിനെ കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,
മന്ത്രിമാരായ ഗോപാൽ റായ്, സത്യേന്ദർ ജെയിൻ തുടങ്ങിയവരാണ് ഗവ‌ർണറുടെ ഓഫീസിലെ വെയ്റ്റിംഗ് റൂമിൽ സമരം ചെയ്യുന്നത്.
വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുമതി നൽകുക, ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച വൈകിട്ട് 5.30ഓടെ ലെഫ്.ഗവർണർ അനിൽബൈജലിനെ കേജ്രിവാളിന്റെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു. അനുകൂല നിപാട് ലഭിക്കാത്തതിനാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധിച്ച് വെയ്റ്റിംഗ് റൂമിൽ ഇരുന്ന് സമരം ചെയ്യുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാരെ കാണാൻപോലും ലെഫ്.ഗവർണർ തയാറായില്ല. ഇന്നലെ രാവിലെയോടെ മന്ത്രി സത്യേന്ദർ ജയിൻ നിരാഹാരവും തുടങ്ങി.
സർക്കാരിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസും ലെഫ്റ്റനന്റ് ഗവർണറും ഉദ്യോഗസ്ഥരെ തിരിച്ചുവിടുകയാണെന്നാണ് കേജ്രിവാളിന്റെ ആരോപണം.
എന്നാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്ന് ലെഫ്.ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സമരം ശക്​തമാക്കി ഇന്ന് ലഫ്​.ഗവർണറുടെ വസതിയിലേക്ക്​ ആം ആദ്​മി പാർട്ടി മാർച്ച്​ നടത്തും.​ അതേസമയം, സംസ്​ഥാന സർക്കാറിനെതിരെ ട്വിറ്ററിൽ ഹാഷ്​ ടാഗ്​ കാമ്പയിനുമായി ചില ഐ.എ.എസുകാർ രംഗത്തെത്തി. ഞങ്ങൾ
ജോലിയിലാണ്​ സമരത്തിലല്ല. മന്ത്രിമാരിൽ നിന്നും മറ്റും ഭീഷണി നേരിടുകയാണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു
ഡൽഹിയിലെ ​തെരുവോരങ്ങളിൽ സി.സി.ടി.വി കാമറ സ്​ഥാപിക്കുന്നതിന്​ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച്​ കഴിഞ്ഞ മാസം ലഫ്​.ഗവർണറുടെ വസതിയിൽ കെജ്​രിവാൾ ധർണ നടത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ