വാജ്പേയിയുടെ നില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ
June 13, 2018, 12:10 am
ന്യൂഡൽഹി: എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻപ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ പുറത്തിറിക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
എയിംസിലെ കാർഡിയാക് ഐ.സി.യുവിലെ പ്രത്യേക മുറിയിലാണ് 93കാരനായ വാജ്പേയി ചികിത്സയിലുള്ളത്. പൂർണബോധാവസ്ഥയിലല്ല അദ്ദേഹം. വളരെ അടുപ്പമുള്ളവർ വിളിച്ചാൽ പ്രതികരണം ഉണ്ടാവുന്നുണ്ടെന്നാണ് റിപ്പോർട്ട്. മൂത്രാശയത്തിൽ അണുബാധയുണ്ട്. ഇത് പരിഹരിക്കാൻ ഇൻജെക്ഷൻ രൂപത്തിൽ ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കുകയാണ്.
തിങ്കളാഴ്ച ഡയാലിസിസിന് വിധേയമാക്കിയതോടെ രക്തത്തിൽ അമിതമായ നിലയിലായിരുന്ന ക്രിയാറ്റിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. അതേസമയം രക്തത്തിലെ ഘടകങ്ങൾ സാധാരണനിലയിലായിട്ടില്ല. ഇതിൽ ഏറ്റകുറച്ചിലുണ്ട്.
മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് ഇന്നലെ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. അതേസമയം ഉച്ചയോടെ സന്ദർശകരെ പൂർണമായും വിലക്കി. അദ്ദേഹത്തിന്റെ വളർത്തുമകൾ ആശുപത്രിയിലുണ്ട്. ആറുപേരടങ്ങുന്ന ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആശുപത്രി പരിസരത്തെ സുരക്ഷ തുടരുകയാണ്.
തിങ്കളാഴ്ച 11.30 ഓടെയാണ് വാജ്‌പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കാണത്തിയതെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ