വാജ്പേയിയുടെ ആരോഗ്യനിലയിൽ പുരോഗതി: എയിംസ് ഡയറക്ടർ
June 14, 2018, 12:25 am
ന്യൂഡൽഹി: മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആരോഗ്യനിലയിൽ കഴിഞ്ഞ 48മണിക്കൂറിനുള്ളിൽ നല്ല പുരോഗതിയുള്ളതായി എയിംസ് ഡയറക്ടർ ഡോ. രന്ദീപ് ഗുലേരിയ അറിയിച്ചു. വൃക്കയിലും മൂത്രനാളിയിലുമുള്ള അണുബാധ, നെഞ്ചിന് നീർക്കെട്ട് എന്നിവയുമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്രം പോകുന്നത് കുറവായിരുന്നതിനാൽ ഡയാലിസിസ് ചെയ്തു. വൃക്കയുടെ പ്രവർത്തനം സാധാരണനിലയിലായിട്ടുണ്ട്. അണുബാധ നിയന്ത്രണ വിധേയമായി. രക്തസമ്മർദ്ദവും സാധാരണനിലയിലായി. കുറച്ചുദിവസങ്ങൾക്കുള്ളിൽ പൂർണമായി സുഖപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ 11നാണ് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ