സുഹൃത്തിനെ കൊന്ന് സ്യൂട്ട് കേസിലാക്കി; മൂന്ന് പേർ പിടിയിൽ
June 14, 2018, 12:25 am
പ്രതികളിലൊരാൾ മലയാളി?

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ സുഹൃത്തിനെ കൊന്ന് സ്യൂട്ട് കേസിലാക്കി യമുനനദിയിലൊഴുക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പൊലീസ് പിടിയിലായി.
23കാരനായ ദീപാൻഷു ആണ് കൊല്ലപ്പെട്ടത്. പരുഷുകുമാർ,വിശാൽ ത്യാഗി, മനോജ് പിള്ള എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതിൽ മനോജ് പിള്ള എന്ന കുട്ടുവിന് മലയാളി വേരുകളുണ്ട്. എന്നാൽ ഇയാൾ ഉത്തരാഖണ്ഡുകാരനാണെന്ന് പൊലീസ് പറയുന്നു. മനോജ് പിള്ളയുടെ അച്ഛൻ വർഷങ്ങളായി അസാമിൽ സ്ഥിരതാമസമാണ്. അവിടെനിന്നാണ് ഇയാൾ ഉത്തരാഖണ്ഡിലെത്തിയത്. കേരളത്തിലുള്ള വേരുകളെക്കുറിച്ച് പൊലീസിന് വിവരമില്ല.
പ്രധാന പ്രതിയായ വിശാൽ ത്യാഗിയുടെ ബന്ധുവാണ് കൊല്ലപ്പെട്ട ദീപാൻഷു. ഗ്രേറ്റർനോയിഡയിലെ അപ്പാർട്ട്മെന്റിൽ ഇവർ അഞ്ചുമാസമായി ഒരുമിച്ചാണ് താമസം. ഞായറാഴ്ച രാത്രി മദ്യപിക്കുന്നതിനിടെയുള്ള തർക്കത്തിൽ ദീപാൻഷുവിനെ കൊല്ലുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നത് കുട്ടുവാണെന്ന് പൊലീസ് പറയുന്നു. തുടർന്ന് വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി. സുഹൃത്തിനോട് കാറ് ചോദിച്ചെങ്കിലും ലഭിച്ചില്ല. യമുനാ നദിയിലൊഴുക്കാൻ ഇ - റിക്ഷയിൽ പോകുമ്പോൾ വൃന്ദാവനിൽ വച്ച് സ്യൂട്ട് കേസിലെ രക്തക്കറ കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധിക്കുകയായിരുന്നു.
നീറ്റ് പരീക്ഷ പാസായ വിശാൽ ത്യാഗി ഗാസിയാബാദിലെ ഡോക്ടറുടെ മകനാണ്. അടുത്തിടെയാണ് മനോജ് പിള്ള ഇവരോടൊപ്പം താമസമാക്കിയത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ