ആദ്യ ഇന്ത്യാ ടൂറിസം മാർട്ട് സെപ്‌തംബർ 16ന് ഡൽഹിയിൽ
July 10, 2018, 8:55 pm
ന്യൂഡൽഹി: ഇന്ത്യയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് സെപ്‌തംബർ 16മുതൽ 18വരെ ഡൽഹി വിജ്‌ഞാൻഭവനിൽ ആദ്യ ഇന്ത്യാ ടൂറിസം മാർട്ട്(ഐ.ടി.എം) സംഘടിപ്പിക്കും. ടൂറിസം വികസനത്തോടൊപ്പം ഹോസ്‌പിറ്റാലിറ്റി ബിസിനസ് സാദ്ധ്യതകളും വിപുലമാക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും ഇന്ത്യാ ടൂറിസം മാർട്ട് സംഘടിപ്പിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. ഫെഡറേഷൻ ഒഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ഹോസ്‌പിറ്റാലിറ്റിയുമായി (ഫെയിത്ത്)സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളം, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും നടത്തി വരുന്ന മേളകൾ ടൂറിസം മേഖലയിൽ വൻ കുതിച്ചുച്ചാട്ടം സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യാ ടൂറിസം മാർട്ട് സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ലക്ഷ്യം ഇരട്ടി ടൂറിസ്റ്റുകൾ
ഇന്ത്യയിലെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ലോകത്തിനു മുന്നിൽ തുറക്കുകയാണ് ലക്ഷ്യമെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ടൂറിസം സാദ്ധ്യതകൾ പ്രദർശിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അവസരമുണ്ടാകും. ചൈന, ജപ്പാൻ, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്നു വർഷം വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ