താജ്മഹൽ സംരക്ഷണം: സർക്കാരുകൾക്ക് വിമ‌ർശനം
July 12, 2018, 12:25 am
ന്യൂഡൽഹി: താജ്മഹൽ സംരക്ഷണത്തിൽ കേന്ദ്രസർക്കാരും യു.പി സർക്കാരും അലംഭാവം കാണിക്കുന്നതായി സുപ്രീംകോടതിയുടെ വിമർശനം. അധികൃതരുടെ നടപടിയെ അപലപിക്കുന്നതായും ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ,ദീപക് ഗുപ്ത എന്നിവർ വ്യക്തമാക്കി.

താജ്മഹൽ സംരക്ഷണമേഖലയിൽ വ്യവസായ സ്ഥാപനങ്ങളുടെ വിപുലീകരണവും പുതിയ പദ്ധതികളും സുപ്രീംകോടതി നേരത്തെ തന്നെ വിലക്കിയിരുന്നു. എന്നിട്ടും താജ്മഹലിന്റെ നാശത്തിന് വഴിവയ്ക്കുന്ന രീതിയിൽ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ ഇപ്പോഴും അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. താജ് സംരക്ഷണ സോണിൽ വ്യവസായ വിപുലീകരണത്തിന് നൽകിയ എല്ലാ അനുമതികളും സുപ്രീംകോടതി റദ്ദാക്കി. സംരക്ഷണ അതോറിറ്റി ചെയർമാൻ ജൂലായ് 31ന് ഹാജരാവണമെന്നും കോടതി നിർദ്ദേശിച്ചു.

ആക്ടിവിസ്റ്റ് എം.സി മെഹ്‌തയാണ് ഹർജി നൽകിയത്. താജ്മഹൽ സ്ഥിതി ചെയ്യുന്ന യമുനയുടെ തീരത്തെ കൈയേറ്റവും വ്യവസായങ്ങളും താജ്മഹലിന്റെ നിറം കെടുത്തുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ