യത്തീംഖാനകൾക്കെതിരെ തത്കാലം നടപടി പാടില്ല: സുപ്രീംകോടതി
July 12, 2018, 2:25 am
സ്വന്തംലേഖകൻ
കേരളത്തിന് വിമർശനം

ന്യൂഡൽഹി: ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തില്ലെന്ന പേരിൽ കേരളത്തിലെ 207 യത്തീംഖാനകൾ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ താത്കാലികമായി സുപ്രീംകോടതി തടഞ്ഞു. ഈ യത്തീംഖാനകൾക്ക് ബാലനീതി നിയമം ബാധകമാവുമോ എന്ന കാര്യം വിശദമായി പിന്നീട് പരിശോധിക്കാമെന്നും അന്തിമ വിധിവരുന്നതുവരെ നടപടി പാടില്ലെന്നും ഇടക്കാല ഉത്തരവ് നൽകി കോടതി വ്യക്തമാക്കി.
യത്തീംഖാനകളിലെ സൗകര്യങ്ങൾ, കുട്ടികളുടെ എണ്ണം എന്നിവ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്ന് വിമർശിച്ച കോടതി വിശദ റിപ്പോർട്ട് നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് രാജ്യം അറിയണമെന്ന് ബെഞ്ച് വ്യക്തമാക്കി. അനാഥാലയങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് സംസ്ഥാനം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു.
207 യത്തീംഖാനകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മദൻ ബി. ലോക്കൂർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അമിക്കസ് ക്യൂറിയും രേഖാമൂലം നിലപാട് അറിയിക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ