മികച്ച സേവനത്തിന് അഞ്ച് പൊലീസ് മെഡലുകൾ കൂടി
July 12, 2018, 12:20 am
ന്യൂഡൽഹി: മികച്ച പ്രകടനം കാഴ്‌ചവയ്‌‌ക്കുന്ന കേന്ദ്ര-സംസ്ഥാന പൊലീസ് സേനാംഗങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് മെഡലുകൾ കൂടി ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ഒാപ്പറേഷൻ മെഡൽ, പൊലീസ് ആന്തരിക് സുരക്ഷാ സേവാ പതക്, അസാധാരൺ ആസൂചനാ കുശലതാ പതക്, ഉൽകൃഷ്‌ട-അതി ഉൽകൃഷ്‌ടാ സേവാ മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷക മെഡൽ എന്നിവയാണവ.

രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഒാപ്പറേഷനുകളിൽ പങ്കെടുക്കുന്നവർക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രത്യേക ഒാപ്പറേഷൻ മെഡൽ ലഭിക്കുക. ജമ്മുകാശ്‌മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്‌റ്റ് ഭീഷണിയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ രണ്ടുവർഷം ജോലി ചെയ്യുന്ന സേനാംഗങ്ങൾക്ക് പൊലീസ് ആന്തരിക് സുരക്ഷാ സേവാ പതക് ലഭിക്കും. ഭീകര പ്രവർത്തനം, കലാപം, തീവ്രവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നവരെ ആദരിക്കാനാണ് അസാധാരൺ ആസൂചനാ കുശലതാ പതക്. 15, 25 വർഷം പൂർത്തിയാക്കുന്ന കേന്ദ്ര അർദ്ധ സൈനികർക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഉൽകൃഷ്‌ട, അതി ഉൽകൃഷ്‌ട സേവാ മെഡലുകൾ ലഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇൻവെസ്‌റ്റിഗേഷൻ മെഡൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ മിടുക്കരായ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ളതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ