ഡൽഹിയിലെ മാലിന്യ കൂമ്പാരം:നിങ്ങളാര് സൂപ്പർ പവറോ?ലെഫ്.ഗവർണറോട് കോടതി
July 13, 2018, 12:06 am
സ്വന്തംലേഖകൻ
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിൽ ഡൽഹി ലെഫ്.ഗവർണറെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
“നിങ്ങൾ പറയുന്നു നിങ്ങളാണ് സൂപ്പർ പവറെന്ന്. നിങ്ങൾക്കാണ് അധികാരമെന്ന് ​​. എന്നാൽ ഒന്നും ചെയ്യുന്നില്ല. ആരും ചോദ്യം ചെയ്യാനും പാടില്ല'. രണ്ടംഗ ബെഞ്ച് വിമർശിച്ചു.
സംസ്ഥാനത്തെ ഖരമാലിന്യ നിർമ്മാർജനം സംബന്ധിച്ച് ലെഫ്.ഗവർണർ ഓഫീസ് തയാറാക്കിയ നയത്തെ ജസ്റ്റിസുമാരായ എം.ബി.ലോക്കൂറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് 'ഉട്ടോപിയൻ' എന്നാണ് വിശേഷിപ്പിച്ചത്.
മാലിന്യം നീക്കം നഗരസഭകളുടെ ചുമതലയാണെന്നും തനിക്കാണ് അവക്കുമേൽ അധികാരമെന്നും ലെഫ്. ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ ലെഫ്.ഗവർണർക്ക്​ സാധിക്കില്ല. ഒാഖ്​ല, ഗാസിപുർ, ഭലാസി എന്നിവിടങ്ങളിലെ മാലിന്യ സംസ്​കരണവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ലെഫ്​.ഗവർണറുടെ ഒാഫീസിൽ നിന്ന്​ ആരും പ​ങ്കെടുത്തില്ലെന്ന്​ അമിക്കസ്​ക്യൂറി കോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. മാലിന്യം കാരണം ഡൽഹിയിൽ ഡെങ്കി, മലേറിയ, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുന്നുണ്ടെന്നും കോടതി വിലയിരുത്തി.
25 യോഗങ്ങൾ ചേർന്നിട്ടും 'മാലിന്യപർവതം' അതുപോലെ നിൽക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം മറികടക്കാൻ എന്തുചെയ്യുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ജൂലായ് 16ന് സമ‌ർപ്പിക്കണം.
ഡൽഹി മുൻസിപ്പൽ കോർപറേഷൻ ആക്ട് പ്രകാരം മാലിന്യനീക്കത്തിൽ നിർദ്ദേശങ്ങൾ നൽകേണ്ട ചുമതല ലെഫ്.ഗവർണർക്കാണെന്ന് സംസ്ഥാനം പറഞ്ഞു.
മാലിന്യം നീക്കം ചെയ്യാത്തതിൽ ഉത്തരവാദിത്വം ആർക്കാണെന്ന് കേന്ദ്രവും സംസ്ഥാനസർക്കാരും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
crrr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ